ലോഡ്ഷെഡിംഗ്: തീരുമാനം അടുത്ത ആഴ്ച
തിരുവനന്തപുരം: ലോഡ് ഷെഡിംഗ് സമയം ഉയര്‍ത്തണമോയെന്ന് അടുത്ത ആഴ്ച തീരുമാനിയ്ക്കും. വൈദ്യുതി വകുപ്പ് മന്ത്രി കടവൂര്‍ ശിവദാസന്റെ നേതൃത്ത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ഈ തീരുമാനമെടുത്തത്.
മഴ കനത്ത് അണക്കെട്ടുകളില്‍ വെള്ളം കൂടുകയാണെങ്കില്‍ ലോഡ് ഷെഡിംഗ് ഉയര്‍ത്താതെ കഴിയ്ക്കാമെന്നതുകൊണ്ടാണ് അവസാന തീരുമാനം ഒരാഴ്ച കൂടി വൈകിയ്ക്കാന്‍ തീരുമാനിച്ചത്. മൂന്ന് ദിവസം കൂടി കഴിഞ്ഞ ശേഷം അണക്കെട്ടുകളിലെ വെള്ളവും ഉല്പാദിപ്പിയ്ക്കാവുന്ന വൈദ്യുതിയുടെ കണക്കും മറ്റും ഒത്തു നോക്കും.
കേന്ദ്രത്തില്‍ നിന്ന് 200 മെഗാവാട്ട് വൈദ്യുതി കൂടി ആവശ്യപ്പെടാനും ജൂണ്‍ 19 വ്യാഴാഴ്ച ചേര്‍ന്ന വൈദ്യുതി ബോര്‍ഡിലെ ഉന്നത തല യോഗം തീരുമാനിച്ചു. ഇപ്പോള്‍ കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി തരണം ചെയ്യാനായാണ് ഇത്.












Click it and Unblock the Notifications