Get Updates
Get notified of breaking news, exclusive insights, and must-see stories!

മാറാട് പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചു

കൊച്ചി: മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ നാല് പേരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

സാദക്കുത്തുള്ള, കെ. പി. സുബൈര്‍, പി. അക്ബര്‍കോയ, പി. പി. മൊയ്തീന്‍ എന്നിവരാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്. കേസന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് ജസ്റിസ് ജി. ശശിധരന്‍ വ്യക്തമാക്കി.

പ്രതികള്‍ സ്വാധീനമുള്ളവരാണെന്നും ഇവരെ വിട്ടയച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാനും അന്വേഷണത്തില്‍ ഇടപെടാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

കൂട്ടക്കൊലയെ തുടര്‍ന്ന് മാറാട് വിട്ടുപോയവരുടെ പുനരധിവാസം പുരോഗമിക്കുകയാണ്. ഈ ഘട്ടത്തില്‍ ജാമ്യം അനുവദിച്ചാല്‍ മാറാട്ടെ ക്രമസമാധാന നിലയെ അത് ബാധിക്കും- പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+