കനം കുറഞ്ഞ പ്ലാസ്റിക്ക് കൂടുകള്‍ നിരോധിയ്ക്കും
തിരുവനന്തപുരം: 40 മൈക്രോണില്‍ താഴെ കനമുള്ള പ്ലാസ്റിക്ക് കൂടുകള്‍ നിരോധിയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിയ്ക്കുന്നു. ഇതിനായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ 20 മൈക്രോണില്‍ താഴെ കനമുള്ള പ്ലാസ്റിക് കൂടുകളുടെ ഉപയോഗം വിലക്കിയിട്ടുണ്ടെങ്കിലും അത് കൃത്യമായി നടപ്പാക്കാനായിട്ടില്ല. ഇതാണ് 40 മൈക്രോണില്‍ താഴെ കനമുള്ള പ്ലാസ്റിക്ക് കൂടുകള്‍ നിരോധിയ്ക്കാനായി ആലോചിയ്ക്കാന്‍ കാരണം. കനം കുറഞ്ഞ പ്ലാസ്റിക്ക് കൂടുകള്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് പ്രധാനമായും കേരളത്തില്‍ എത്തുന്നത്. 10 മുതല്‍ 30 മൈക്രോണ്‍ വരെ കനമുള്ള പ്ലാസ്റക്ക് കൂടുകള്‍ തിരിച്ചറിയാനും വിഷമമാണ്. ഇതാണ് പുതിയ ഉത്തരവ് കൊണ്ടുവരാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദ്ദേശിയ്ക്കാന്‍ കാരണം. 100 മൈക്രോണിന് താഴെ കനമുള്ള കൂടുകള്‍ നിരോധിയ്ക്കാനാണ് ബോര്‍ഡ് ആദ്യം നിര്‍ദ്ദേശിച്ചത്. എന്നാല്‍ സര്‍ക്കാരിലെ തദ്ദേശ സ്വയം ഭരണ വകുപ്പ് ഇത് മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഓരോ മാസവും കേരളത്തില്‍ 15നും 20 ടണ്‍ പ്ലാസ്റിക്ക് കൂടുകള്‍ ഉപയോഗിയ്ക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് വളരെ കൂടുതലാണ്. ഇന്ത്യയില്‍ ആകെ 120 ടണ്‍ പ്ലാസ്റിക്ക് കൂടുകളാണ് ഉപയോഗിയ്ക്കുന്നത്. ഇതാണ് ഇത്തരം ഒരു നിര്‍ദ്ദേശം സര്‍ക്കാരിന് സമര്‍പ്പിയ്ക്കാന്‍ കാരണം. മാലിന്യ നിയന്ത്രണ ബോര്‍ഡ് മംബര്‍ സെക്രട്ടറി കെ. വി ഇന്ദുലാല്‍ പറയുന്നു. കേരളത്തിലെ മാലിന്യങ്ങളില്‍ ഏഴ് മുതല്‍ പത്ത് ശതമാനം വരെ പ്ലാസ്റിക്കാണ്.












Click it and Unblock the Notifications