പുന്നൂസും രാജന്‍ മഥേക്കറും അഡീ.ഡിജിപി
തിരുവനന്തപുരം: ഐ ജിമാരായ ജേക്കബ് പുന്നൂസിനും രാജന്‍ മഥേക്കര്‍ക്കും അഡീഷണല്‍ ഡി ജി പിമാരായി സ്ഥാനക്കയറ്റം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
സംസ്ഥാന മനുഷ്യാവകാശ കമ്മിഷനിലെ ചീഫ് ഇന്‍വെസ്റിഗേറ്റീവ് ഓഫീസറാണ് ജേക്കബ് പുന്നൂസ് ഇപ്പോള്‍. രാജന്‍ മഥേക്കര്‍ ഇന്റലിജന്‍സ് വിഭാഗം മേധാവിയാണ്.
പാര്‍ലമെന്ററികാര്യ സെക്രട്ടറി സി. വി. ആനന്ദബോസിനിനെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാക്കാനും തീരുമാനമായി. ഭരണപരിഷ്കരണ വകുപ്പിന്റെ ചുമതല കൂടിയുള്ള ആനന്ദബോസ് ഈ വകുപ്പുകളില്‍ തുടരും.
സംസ്ഥാന പിന്നോക്ക വിഭാഗക്ഷേ കമ്മിഷന്‍ ചെയര്‍മാനായി റിട്ടയേഡ് ജസ്റിസ് എല്‍. മനോഹരനെ നിയമിക്കാനും തീരുമാനിച്ചു.












Click it and Unblock the Notifications