Get Updates
Get notified of breaking news, exclusive insights, and must-see stories!

ചുവപ്പുമഴയ്ക്ക് കാരണം പൊടിയുള്ള മേഘം

ദില്ലി: കേരളത്തില്‍ രണ്ട് വര്‍ഷം മുമ്പ് പെയ്ത ചുവപ്പുമഴയ്ക്ക് കാരണമായത് ഗള്‍ഫ് മേഖലയില്‍ നിന്നെത്തിയ പൊടിയുള്ള മേഘമാണെന്ന് നിഗമനം.

കാര്‍ബണ്‍, സിലികണ്‍, കാല്‍സ്യം, മഗ്നീഷ്യം എന്നിവ ഉള്‍പ്പെട്ടതായിരുന്നു ചുവപ്പുമഴത്തുള്ളികള്‍. ജൈവസാന്നിധ്യമാണ് മഴയ്ക്ക് ചുവപ്പുനിറം നല്‍കിയതെന്നായിരുന്നു നേരത്തെയുള്ള നിഗമനം.

ഗള്‍ഫ് രാജ്യങ്ങളില്‍ രൂപപ്പെട്ട പൊടിയുള്ള മേഘം കേരളത്തില്‍ കാലവര്‍ഷ സമയത്തെത്തിയതാണ് ചുവപ്പുമഴയ്ക്ക് കാരണമായതെന്ന് തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെന്ററിനെ വാന ശാസ്ത്രജ്ഞരായ എസ്. വീരബുത്തിരന്‍, എം. സത്യനാരായണ എന്നിവര്‍ പറയുന്നു.

ഗള്‍ഫില്‍ നിന്ന് കേരളത്തിലെത്തിയ പൊടിയുള്ള മേഘവും ചില കാലാവസ്ഥാ പ്രതിഭാസങ്ങളും ചേര്‍ന്നാണ് ചുവപ്പുമഴയ്ക്ക് കാരണമായതെന്നാണ് ഇവരുടെ നിഗമനം. ചുവപ്പുമഴ പെയ്തതിന് അടുത്ത ദിവസങ്ങളില്‍ തിരുവനന്തപുരത്ത് സ്ഥാപിച്ച റഡാര്‍ നാല്-അഞ്ച് കിലോ മീറ്റര്‍ ഉയരത്തില്‍ പൊടിയുള്ള മേഘത്തിന്റെ ഒരു കനത്ത പാളി കണ്ടെത്തിയിരുന്നു. ഇതാണ് പല നിറങ്ങളിലുള്ളമഴയ്ക്ക് കാരണമായതെന്ന് ഇവര്‍ പറയുന്നു.

വളരെ അപൂര്‍വമായി സംഭവിക്കുന്ന പ്രതിഭാസമാണ് ചുവപ്പുമഴ. കേരളത്തില്‍ കാലവര്‍ഷം ശക്തമായ സമയത്ത് ഗള്‍ഫില്‍ നിന്ന് പൊടികളുള്ള മേഘമെത്തിയതാണ് ചുവപ്പുമഴയ്ക്ക് കാരണമായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+