മണല്‍ ഖനനം -അന്തിമ തീരുമാനമായില്ല
തിരുവനന്തപുരം: തീരദേശത്തെ കരിമണല്‍ ഖനനത്തെക്കുറിച്ച് അവസാന തീരുമാനമായിട്ടില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി കുഞ്ഞാലിക്കുട്ടി നിയമസഭയെ അറിയിച്ചു.
തീരദേശത്തെ കരിമണല്‍ ഖനനം നടത്തുന്നത് വിവാദമായതുകൊണ്ട് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും അഭിപ്രായം ആരാഞ്ഞശേഷമേ അന്തിമ തീരുമാനം എടുക്കൂ. സി പി എം ലെ ടി കെ ദേവകുമാറിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. കരിമണല്‍ ഖനന പദ്ധതി പരിസ്ഥിതി മന്ത്രാലയത്തിന് അയച്ച് കൊടുക്കാനായി മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. ഇതിനൊപ്പം കേന്ദ്ര ഖനി വകുപ്പിനും ആണവോര്‍ജ്ജ വകുപ്പിനും ഇത് അയച്ച് കൊടുക്കും. അവരുടെ അഭിപ്രായം കൂടി കണക്കിലെടുത്തേ അന്തിമ തീരുമാനം എടുക്കുകയുള്ളൂ.
ഈ പദ്ധതി കേരളത്തില്‍ 10,000 തൊഴില്‍ അവസരം ഉണ്ടാക്കും. നമ്മുടെ പഴഞ്ചന്‍ നിലപാട് കൊണ്ട് ഈ തൊഴില്‍ സാദ്ധ്യതകള്‍ കേരളത്തിന് നഷ്ടമാവരുത്. ഖനനം നടത്തുകയാണെങ്കില്‍ ഈ പ്രദേശത്ത് 2000 ാളം പേര്‍ക്ക് ജോലി കിട്ടുന്ന വ്യവസായവും വന്നേയ്ക്കും. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൊച്ചി, കേരള സര്‍വകലാശാലകളിലെ വിദഗ്ദര്‍ നടത്തിയ പഠനങ്ങളില്‍ ഖനനത്തിന് എതിരേ ഉയരുന്ന വാദങ്ങളില്‍ കഴമ്പില്ലെന്നാണ് കണ്ടെത്തിയത്. ഇതിന് ശേഷമാണ് പദ്ധതി കേന്ദ്ര സ്ഥാപനങ്ങള്‍ക്ക് അയച്ച് കൊടുത്തത്.
കേരളാ മെറ്റല്‍സ് ആന്റ് മിനറല്‍സ്, ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ് എന്നീ സ്ഥാപനങ്ങള്‍ കേരളത്തിന്റെ ധാതു മണല്‍ നിക്ഷേപത്തിന്റെ രണ്ട് ശതമാനം മാത്രമേ ഉപയോഗിയ്ക്കുന്നുളളൂ. ഖനനത്തിന്റെ നല്‍പ്പ് തില്പുകള്‍ ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ ഒരുക്കമാണ്. കുഞ്ഞാലിക്കുട്ടി പറഞ്ഞു.












Click it and Unblock the Notifications