Get Updates
Get notified of breaking news, exclusive insights, and must-see stories!

പുരുഷലൈംഗിക തൊഴിലാളികള്‍ കൂടിവരുന്നു

ആലപ്പുഴ: നഗരത്തില്‍ പുരുഷലൈംഗിക തൊഴിലാളികള്‍ കൂടിവരുന്നതായി ജില്ലാ കുടുംബ സമിതി നടത്തിയ ഒരു സര്‍വെയില്‍ കണ്ടെത്തി.

സ്വവര്‍ഗരതിക്കാരും സ്വവര്‍ഗരതിയും എതിര്‍ലിംഗ രതിയും ഒരു പോലെ ചെയ്യുന്നവരുമായ 144 പുരുഷന്മാരെയാണ് സര്‍വെയില്‍ കണ്ടെത്തിയത്. ഇവരില്‍ മുപ്പത് ശതമാനം ശരീര വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവാണ്.

പുരുഷ ലൈംഗിക തൊഴിലാളികളുടെ കൂട്ടത്തില്‍ ചില കോളജ് വിദ്യാര്‍ഥികളുമുണ്ടെന്ന് സര്‍വെയില്‍ പറയുന്നു. വല്ലപ്പോഴും ശരീരം വില്‍ക്കുന്ന ഇവര്‍ നല്ല വസ്ത്രങ്ങള്‍ക്കും മറ്റ് ചെലവുകള്‍ക്കായും പണം കണ്ടെത്തുന്നതിനാണ് ഇത് ചെയ്യുന്നത്.

സുഹൃത്തുക്കളെ പോലെ ഭാവിക്കുന്ന സ്വവര്‍ഗ ഇണകളുമുണ്ട്. അടുത്ത സുഹൃത്തുക്കളാണെന്ന് വീട്ടുകാരും മറ്റും കരുതുന്ന ഇവര്‍ പരസ്പരം ശരീരം പങ്കുവയ്ക്കുന്നവരാണ്.

ആലപ്പുഴ പട്ടണത്തില്‍ 81 സ്ത്രീ ലൈംഗിക തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സര്‍വെയിലെ കണ്ടെത്തില്‍. ഇവരില്‍ മിക്കവരും രാത്രിയായാല്‍ അടുത്തുള്ള സ്ഥലങ്ങളില്‍ നിന്ന് പട്ടണത്തിലെത്തുന്നവരാണ്.

സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ സാമ്പത്തിക സഹായത്തോടെയാണ് സര്‍വെ കണ്ടെത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+