Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എന്‍ഡിപി നേതൃയോഗം പറവൂരില്‍

കൊച്ചി: രാഷ്ട്രീയ മുന്നണി രൂപീകരിക്കുന്നതു സംബന്ധിച്ച എസ് എന്‍ ഡി പി യോഗത്തിന്റെ നിര്‍ണായക നേതൃയോഗം ജൂണ്‍ 26, 27 തീയതികളില്‍ വടക്കന്‍ പറവൂരില്‍ നടക്കും.

മുന്നണി രൂപീകരിക്കുന്നതു സംബന്ധിച്ച് എസ് എന്‍ ഡി പി യോഗം ഡയറക്ടര്‍ ബോര്‍ഡും കൗണ്‍സിലും അംഗീകാരം നല്‍കിയിരുന്നു. മുന്നണി രൂപീകരണം സംബന്ധിച്ച കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോവാന്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ നിയോഗിക്കുകയും ചെയ്തിരുന്നു.

എസ് എന്‍ ഡി പി യോഗത്തിന്റെ താലൂക്ക് യൂണിയനുകളുടെ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ രാഷ്ട്രീയ ചര്‍ച്ചാ യോഗത്തില്‍ പങ്കെടുക്കും. നേതാക്കളായ വെള്ളാപ്പള്ളി നടേശന്‍, സി. കെ. വിദ്യാസാഗര്‍, എം. ബി. ശ്രീകുമാര്‍ എന്നിവര്‍ യോഗത്തില്‍ രാഷ്ട്രീയ മുന്നണി സംബന്ധിച്ച് വിശദീകരണം നടത്തും.

ഒരു സമ്മര്‍ദശക്തിയെന്ന നിലയിലാണ് പ്രവര്‍ത്തിക്കുകയെങ്കിലും മുന്നണി പിന്നീട് രാഷ്ട്രീയ പാര്‍ട്ടിയായേക്കാമെന്ന് സി. കെ. വിദ്യാസാഗര്‍ വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+