വെള്ളം തിരിച്ചുവിട്ടു; നടപടി സ്വീകരിക്കും
തിരുവനന്തപുരം: തമിഴ്നാട് കര്‍ഷകര്‍ താത്കാലിക ബണ്ടുകള്‍ കെട്ടി കേരളത്തിലേക്ക് വരുന്ന വെള്ളം തിരിച്ചുവിടുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി നിയമസഭയില്‍ പറഞ്ഞു.
പറമ്പിക്കുളം-ആലിയാര്‍ കരാറിന്റെ ലംഘനമാണ് നടക്കുന്നത്. കരാര്‍ പ്രകാരം മെയ് രണ്ടാം വാരത്തില്‍ 35 കോടി ക്യുബിക് ഫീറ്റ് വെള്ളം കേരളത്തിന് ലഭിക്കേണ്ടതാണ്.
കെ. അച്യുതന്റെ (കോണ്‍ഗ്രസ്) ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. തമിഴ്നാട് കര്‍ഷകര്‍ ബണ്ട് കെട്ടിയതുമൂലം പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ പോലുള്ള പ്രദേശങ്ങളില്‍ കുടിവെള്ളം കിട്ടാത്ത സ്ഥിതിവന്നിട്ടുണ്ട്.












Click it and Unblock the Notifications