ഡോക്ടറേറ്റ് ലക്ഷ്യവുമായി അത്ഭുത ബാലന്‍
ദില്ലി: 17 വയസിന് മുമ്പെ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് സയന്‍സില്‍ നിന്നും ഡോക്ടറേറ്റ് നേടണമെന്നതാണ് ഇന്ത്യയുടെ അത്ഭുത ബാലന്‍ തഥാഗത് അവ്താര്‍ തുളസിയുടെ ലക്ഷ്യം. തുളസിയുടെ ഭൂതകാലം അറിയുന്നവര്‍ അത് അസാധ്യമെന്ന് പറയില്ല.
പ്രത്യേക കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പത്താം വയസിലാണ് തുളസി ബിരുദധാരിയായത്. 12-ാം വയസില്‍ എം എസ്സി പൂര്‍ത്തിയാക്കി. ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് സയന്‍സില്‍ പ്രവേശനം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് തുളസി.
ബിഹാറിലെ ഒരു മധ്യവര്‍ഗ കുടുംബത്തിലാണ് തുളസി ജനിച്ചത്. 1996ല്‍ ബിഹാര്‍ സര്‍ക്കാര്‍ തുളസിക്ക് ഒരു കമ്പ്യൂട്ടര്‍ സംഭാവന ചെയ്തിരുന്നു. മുറിയുടെ ചൂട് തിരിച്ചറിയുന്ന സൂപ്പര്‍ കണ്ടക്ടറുകള കുറിച്ചാണ് തുളസി ഗവേഷണം ചെയ്യുന്നത്.
2001ല്‍ ജര്‍മനിയില്‍ നടന്ന നോബല്‍ ജേതാക്കളുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തുളസിക്ക് അവസരം ലഭിച്ചിരുന്നു. തന്റെ കഴിവില്‍ സംശയം പ്രകടിപ്പിച്ച ശാസ്ത്രജ്ഞരെ തുളസി ഓര്‍ക്കുന്നു. എന്നാല്‍ ഐ ഐ എസ്സിയില്‍ പ്രവേശനം നേടിയതിലൂടെ താനാരാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് തുളസി പറയുന്നു.












Click it and Unblock the Notifications