സെക്രട്ടറിയേറ്റിന് മുന്നിലെ സമരം നിരോധിക്കും
തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയേറ്റിന് മുന്നില്‍ സമരങ്ങള്‍ നടത്തുന്നത് നിരോധിക്കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സമവായമുണ്ടാക്കാനുള്ള ശ്രമത്തിലാണെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി നിയമസഭയില്‍ പറഞ്ഞു.
സെക്രട്ടറിയേറ്റിന് മുന്നിലും റോഡിലും സമരം നടത്തുന്നത് സാധാരണക്കാര്‍ക്കും വ്യാപാരികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രകടനങ്ങള്‍ അനുവദിച്ചിട്ടുള്ള രാജ്യത്തെ ഒരേയൊരു സംസ്ഥാനം കേരളമാണ്.
ബി. വിജയകുമാറി (കോണ്‍ഗ്രസ്) ന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
പൗരന്മാരുടെ അവകാശം ലംഘിക്കപ്പെടുന്നത് അധിക കാലം അനുവദിയ്ക്കാനാവില്ല. സമരങ്ങള്‍ അക്രമാക്തമാവുമ്പോള്‍ വ്യാപാരികളും നഷ്ടമനുഭവിക്കേണ്ടിവരുന്നു- മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications