മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചു
തിരുവനന്തപുരം: കേരളം നേരിടുന്ന പ്രധാന പ്രശ്നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
ജൂണ്‍ 20 വെള്ളിയാഴ്ച അഞ്ച് മണിക്കാണ് യോഗം. വിവിധ രാഷ്ട്രീയ പാര്‍ട്ടികളെയും മുന്‍മുഖ്യമന്ത്രിമാരെയും യോഗത്തിന് ക്ഷണിച്ചിട്ടുണ്ട്.
കേരളം നേരിടുന്ന എല്ലാ പ്രശ്നങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തെ പറ്റി സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ പറഞ്ഞത് ശരിയാണെന്നും എന്നാല്‍ അതുസംബന്ധിച്ച് കൂടുതലൊന്നും താന്‍ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications