ആയുര്‍വേദ മരുന്ന് വിതരണത്തോട് എതിര്‍പ്പ്
തിരുവനന്തപുരം: ഹെല്‍ത്ത് സെന്ററുകളിലൂടെ ആയുര്‍വേദ, യുനാനി മരുന്നുകള്‍ വിതരണം ചെയ്യാനുള്ള കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്ന് കേരള ഗവര്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
ആരോഗ്യ വകുപ്പിലെ ജീവനക്കാര്‍ ആയുര്‍വേദ മരുന്നുകളുടെ ഉപയോഗത്തെ പറ്റി അജ്ഞരാണെന്നിരിയ്ക്കെ ഈ നീക്കം തീര്‍ത്തും അശാസ്ത്രീയമാണെന്ന് പ്രസിഡന്റ് കെ. എന്‍. പ്രസാദ് പറഞ്ഞു. ആയുര്‍വേദ, ഹോമിയോ, സിദ്ധ, യുനാനി തുടങ്ങിയ മരുന്നുകള്‍ അലോപ്പതി ഡോക്ടര്‍ രോഗികള്‍ക്ക് നിര്‍ദേശിയ്ക്കരുതെന്ന സുപ്രിം കോടതി വിധിയുടെ ലംഘനം കൂടിയാണിത്.
അലോപ്പതിയല്ലാത്ത മരുന്നുകള്‍ കൈകാര്യം ചെയ്യുന്നതും നിര്‍ദേശിക്കുന്നതും ഡോക്ടര്‍മാര്‍ പ്രോസിക്യൂട്ട് ചെയ്യപ്പെടുന്നതിനും രജിസ്ട്രേഷന്‍ റദ്ദാക്കപ്പെടുന്നതിലേയ്ക്കുമാണ് നയിക്കുക.
ആയുര്‍വേദ, യുനാനി മരുന്ന് കിറ്റുകള്‍ സ്വീകരിക്കരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് കെ ജി എം ഒ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പ്രസാദ് പറഞ്ഞു.












Click it and Unblock the Notifications