കോമ്രേഡിന് നിരോധനം തുടരുന്നു
തിരുവനന്തപുരം: സി പി ഐ (എം എല്‍) റെഡ്ഫ്ലാഗിന്റെ വാരികയായ കോമ്രേഡിന്റെ പ്രസിദ്ധീകരണം അപ്രഖ്യാപിത നിരോധനം മൂലം മുടങ്ങിക്കിടക്കുന്നു.
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന തീവ്രവാദി സംഘടനകളുടെ അനൗദ്യോഗിക ലിസ്റില്‍ സി പി ഐ (എം എല്‍) റെഡ് ഫ്ലാഗ് ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് 2002 മെയ് മുതല്‍ കോമ്രേഡിന്റെ പ്രസിദ്ധീകരണം സര്‍ക്കാര്‍ തടഞ്ഞുവെച്ചത്.
കോമ്രേഡിന്റെ ഓഫീസ് തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റി പ്രസിദ്ധീകരണം പുനരാരംഭിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂല നടപടിക്ക് സാധ്യതയില്ല.
ഒരു പ്രസിദ്ധീകരണത്തിന്റെ ഓഫീസ് മറ്റൊരു ജില്ലയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി റെഡ് ഫ്ലാഗ് സംസ്ഥാന സെക്രട്ടറി പി. സി. ഉണ്ണിച്ചെക്കന് തൃശൂര്‍ അഡീഷണല്‍ മജിസ്ട്രേറ്റിന് നല്കിയ ഡിക്ലറേഷന്‍ തടഞ്ഞുവെച്ചിരിക്കുകയാണ്.
നിസ്സാരമായ കാരണങ്ങള്‍ പറഞ്ഞാണ് പ്രസിദ്ധീകരണാനുമതി നല്‍കാത്തതെന്ന് ഉണ്ണിച്ചെക്കന് ആരോപിച്ചു. നേരത്തെ കോട്ടയത്തു നിന്ന് തൃശൂരേക്ക് ഓഫീസ് മാറ്റുമ്പോള്‍ ഇത്തരം തടസങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇത്തവണ സര്‍ക്കാര്‍ ബോധപൂര്‍വമാണ് തടസമുന്നയിക്കുന്നത്- ഉണ്ണിച്ചെക്കന് പറഞ്ഞു.
അതേ സമയം കോമ്രേഡിന്റെ പ്രിന്ററും പബ്ലിഷറുമായ ഉണ്ണിച്ചെക്കന്റെ പശ്ചാത്തലത്തെ കുറിച്ചുള്ള പൊലീസ് അന്വേഷണം പൂര്‍ത്തിയായ ശേഷമേ പ്രസിദ്ധീകരണാനുമതി നല്കുകയുള്ളൂവെന്ന് തിരുവനന്തപുരം എ ഡി എം പുരുഷോത്തമന് പോറ്റി പറഞ്ഞു.
മലപ്പുറം എസ് പിയില്‍ നിന്ന് ഇതുവരെ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. സി പി ഐ (എം എല്‍) തീവ്രവാദ സംഘടനയായി കണക്കാക്കപ്പെടുന്നതു കൊണ്ടാണ് ഇത്തരമൊരു അന്വേഷണം നടത്തേണ്ടിവന്നത്- പുരുഷോത്തമന് പോറ്റി പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications