ഗോവിന്ദപിള്ളയുടെ പരാമര്‍ശങ്ങള്‍ ചര്‍ച്ച ചെയ്യും
തിരുവനന്തപുരം: ജൂണ്‍ 21 ശനിയാഴ്ച ആരംഭിക്കുന്ന സി പി എം കേന്ദ്ര കമ്മിറ്റി, സംസ്ഥാന കമ്മിറ്റി യോഗങ്ങളില്‍ സംസ്ഥാന കമ്മിറ്റിയംഗം പി. ഗോവിന്ദപിള്ളയുടെ വിവാദ പരാമര്‍ശങ്ങള്‍ ചൂടുപിടിച്ച ചര്‍ച്ചയ്ക്ക് വിഷയമായേക്കും.
ഇ. എം. എസ്. നമ്പൂതിരിപാടിനെയും എ. കെ. ജിയെയും കുറിച്ചുള്ള ഗോവിന്ദപിള്ളയുടെ പരാമര്‍ശങ്ങളെ കുറിച്ച് ചില സി പി എം നേതാക്കള്‍ അവരുടേതായ രീതിയില്‍ അഭിപ്രായ പ്രകടനം നടത്തിയിട്ടുണ്ട്. ഒരു മാസികക്ക് അനുവദിച്ച അഭിമുഖത്തില്‍ പി. ഗോവിന്ദപിള്ള ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്, ഇ. കെ. നായനാര്‍, വി. എസ്. അച്യുതാനന്ദന്‍ എന്നിവര്‍ക്കെതിരെയും പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ട്.
പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള ഗോവിന്ദപിള്ളയെ ന്യായീകരിക്കുന്ന വിധത്തിലാണ് അഭിപ്രായ പ്രകടനം നടത്തിയത്. അതേ സമയം ദേശാഭിമാനി പത്രത്തില്‍ പ്രസിദ്ധീകരിച്ച ഇ. കെ. നായനാരുടെ പഴമുറം സൂര്യനെ മറയ്ക്കില്ല എന്ന ലേഖനത്തില്‍ ഇ. എം. എസിനെതിരായ വിമര്‍ശനങ്ങളെ ശക്തമായി അപലപിക്കുന്നുണ്ട്. ഗോവിന്ദപിള്ളയുടെ പേര് ലേഖനത്തിലൊരിടത്തും പരാമര്‍ശിക്കുന്നില്ല.
ഇ. എം. എസിനെതിരായ പരാമര്‍ശങ്ങള്‍ സി പി എം പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കിയ സാഹചര്യത്തില്‍ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ശക്തമായ വിമര്‍ശനമായിരിക്കും ഗോവിന്ദപിള്ളയ്ക്ക് നേരിടേണ്ടിവരിക. ശനിയാഴ്ചത്തെ കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷമാണ് സംസ്ഥാന കമ്മിറ്റി യോഗം ചേരുന്നത്.












Click it and Unblock the Notifications