വൈദ്യുതി ഉപയോഗം നിയന്ത്രിച്ചാല്‍ ലോഡ് ഷെഡിംഗ് ഒഴിവാക്കാം
തിരുവനന്തപുരം: ലഭ്യമായ വൈദ്യുതി മികച്ച രീതിയില്‍ ഉപയോഗിച്ചാല്‍ കൂടുതല്‍ വൈദ്യുതി നിയന്ത്രണം ഇല്ലാതെ കഴിയ്ക്കാന്‍ കഴിയുമെന്ന് മന്ത്രി കടവൂര്‍ ശിവദാസന്‍.
മികച്ച രീതിയില്‍ ഉപയോഗിച്ചാല്‍ മഴ കുറഞ്ഞാലും കൂടുതല്‍ ലോഡ് ഷെഡിംഗ് ഇല്ലാതെ തന്നെ മുന്നോട്ട് പോകാന്‍ കഴിഞ്ഞേയ്ക്കും. ജൂണ്‍ 20 വെള്ളിയാഴ്ച നിയമസഭയില്‍ കെ പി രാജേന്ദ്രന്റെ ശ്രദ്ധ ക്ഷണിയ്ക്കലിന് മറുപടി പറയുകയായിരുന്നു വൈദ്യുതി മന്ത്രി. 2002 - 2003 ല്‍ 40 ശതമാനം കുറച്ച് വൈദ്യുതിയാണ് ജല പദ്ധതികളില്‍ നിന്ന് ഉല്പാദിപ്പിച്ചത്. മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോഴാണീ കണക്ക്. സംസ്ഥാനത്തിന്റെ പകുതി ആവശ്യത്തിനും ജലപദ്ധതികളില്‍ നിന്നുള്ള വൈദ്യുതിയാണ് ഉപയോഗിയ്ക്കുന്നത്. കഴഞ്ഞ വര്‍ഷം വിവിധ ജല പദ്ധതികളില്‍ നിന്നായി 42,680 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉല്പാദിപ്പിച്ചത്. മുന്‍ വര്‍ഷത്തേക്കാള്‍ 21,000 യൂണിറ്റ് കുറവാണിത്. വൈദ്യുതി ക്ഷാമം പരിഹരിയ്ക്കാനായി കേന്ദ്ര ശൃംഘലയില്‍ നിന്ന് കൂടുതല്‍ വില നല്‍കി തെര്‍മല്‍ വൈദ്യുതി സംസ്ഥാനത്തിന് വാങ്ങേണ്ടി വന്നു. മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications