പനി: അഞ്ച് മരണം കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കി, വൈറല്‍ പനി ബാധിച്ച് അഞ്ച് പേര്‍ കൂടി മരിച്ചു. കാസര്‍കോട്, കോഴിക്കോട്, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് മരണമുണ്ടായത്.
പാലക്കാട് സ്വദേശി ഇട്ടുഗോപാലന്‍(27), പെരുമണ്‍ സ്വദേശി മിനിമോള്‍ (24), പാലക്കാട് എടത്തനാട്ടുകര ഉമ്മറിന്റെ മകള്‍ ഷഹ്ന (ആറ്), കാസര്‍കോട് ജില്ലയിലെ ഇരിയ പടുവടുക്കം രാഘവന്‍ നായര്‍ (60), പാലക്കാട് എടത്താനാടുകര കൊടിയംകുന്ന് ചക്കുംതൊടി വീട്ടില്‍ അബ്ദുള്‍ നാസറിന്റെ മകന്‍ സുഫിയാന്‍ (ആറ്) എന്നിവരാണ് മരിച്ചത്.
കോഴിക്കോട് ജില്ലയില്‍ 79 പേരെ കൂടി പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് നാല് പേര്‍ക്കും മലപ്പുറത്ത് രണ്ട് പേര്‍ക്കും ഡെങ്കി പനിയുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications