ജപ്പാന്‍ കുടിവെള്ള പദ്ധതി: കരാറില്‍ ഒപ്പിട്ടു
തിരുവനന്തപുരം: മുഖ്യമന്ത്രി എ. കെ. ആന്റണിയുടെ പ്രസ്താവനയില്‍ നിന്ന് വിരുദ്ധമായി ജപ്പാന്‍ സഹായത്തോടെയുള്ള വിവാദ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതിനായി കരാറില്‍ ഒപ്പുവെച്ചു.
ടോക്കിയോ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്സ് ഒഫ് ജപ്പാന്റെ നേതൃത്വത്തിലുള്ള സംഘവുമായി വാട്ടര്‍ അതോറിറ്റി അധികൃതര്‍ ജൂണ്‍ 19 വ്യാഴാഴ്ചയാണ് കരാറില്‍ ഒപ്പുവെച്ചത്. 1787 കോടിയുടെ പദ്ധതിക്ക് ജപ്പാന്‍ ബാങ്കിംഗ് ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷനാണ് സഹായം നല്‍കുന്നത്.
പദ്ധതി നടപ്പിലാക്കുന്നതു സംബന്ധിച്ച് ജപ്പാന്‍ ബാങ്കിംഗ് ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്റെ അനുമതി ലഭിച്ച ശേഷമേ തീരുമാനിക്കുകയുള്ളൂവെന്നാണ് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞിരുന്നത്. എന്നാല്‍ പദ്ധതി സംബന്ധിച്ച കരാറില്‍ ഒപ്പുവയ്ക്കാന്‍ തീരുമാനമായ വിവരം അറിയിക്കാതെ കരാര്‍ ഒപ്പിടുകയായിരുന്നു.












Click it and Unblock the Notifications