ബാംഗ്ലൂരിലേക്ക് ആളുകള്‍ വരുന്നത് നിയന്ത്രിക്കണം
ബാംഗ്ലൂര്‍: കര്‍ണാടകത്തിന് പുറത്തു നിന്നും ആളുകള്‍ കൂടുതല്‍ സംസ്ഥാനത്തേക്ക് പ്രവഹിക്കുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കന്നട ചാളുവലി നേതാവ് വിട്ടല്‍ നാഗരാജ് പറഞ്ഞു.
പുറത്തുനിന്നുള്ളവര്‍ കൂടുതലായി കര്‍ണാടകത്തിലേക്ക്, പ്രത്യേകിച്ച് ബാംഗ്ലൂരിലേക്ക്, വരുന്നത് കന്നട സംസാരിക്കുന്നവരുടെ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നു. ഇത് കര്‍ണാടകക്കാരായവരില്‍ വിദ്വേഷം വളര്‍ത്തിയിട്ടുണ്ട്.
നാട്ടുകാരായ ആള്‍ക്കാരെല്ലാം സംഘടിക്കുന്ന അവസ്ഥയുണ്ടായാല്‍ നിയന്ത്രിക്കാനാവില്ല. ഇക്കാര്യത്തില്‍ പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം- നാഗരാജ് പറഞ്ഞു.












Click it and Unblock the Notifications