Get Updates
Get notified of breaking news, exclusive insights, and must-see stories!

ചരിത്ര കൗണ്‍സില്‍ കുടുംബ ചരിത്ര ശേഖരമുണ്ടാക്കുന്നു

തിരുവനന്തപുരം: കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ കുടുംബ ചരിത്രങ്ങളുടെയും ജീവചരിത്രങ്ങളുടെയും ശേഖരമുണ്ടാക്കുന്നു.

കുടുംബ ചരിത്രങ്ങളും ആത്മകഥകളും ജീവചരിത്രങ്ങളും സുവനീറുകളും ലിഖിതരേഖകളും അക്കൗണ്ട് ബുക്ക്, ലെഡ്ജര്‍ തുടങ്ങിയ രേഖകളും സ്വമേധയാ സംഭാവന ചെയ്യുന്നവരില്‍ നിന്ന് കൗണ്‍സില്‍ ശേഖരിയ്ക്കും.

കഴിഞ്ഞ ചില വര്‍ഷങ്ങളായി നടന്നുവരുന്ന പ്രാദേശിക ചരിത്ര ഗവേഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇതെന്ന് കൗണ്‍സില്‍ അധികൃതര്‍ പറഞ്ഞു.സംഭാവന നല്‍കുന്നയാളുടെ പേരിലായിരിക്കും രേഖകള്‍ സൂക്ഷിയ്ക്കുന്നത്.

നാടന്‍ പ്രയോഗങ്ങളും ചൊല്ലുകളും പ്രാദേശികമായ തമാശകളും കൗണ്‍സില്‍ ശേഖരിച്ചുവരികയാണ്. 81,000 പത്രികകളാണ് ഇതുവരെ കിട്ടിയിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+