പുതിയ മദ്യഷാപ്പുകളുടെ പട്ടികയായി
തിരുവനന്തപുരം: പുതിയതായി അനുവദിച്ച മദ്യ ഷാപ്പുകളുടെ പട്ടികയായി. കൂടുതല്‍ ഷാപ്പുകളും തൃശൂര്‍ ജില്ലയിലാണ്. ഇവിടെ ഒമ്പത് ഷാപ്പുകളാണ് അനുവദിച്ചത്. രണ്ടാമത് തിരുവനന്തപുരം ഇടുക്കി ജില്ലകളാണ്. എട്ട് വീതമാണ് ഇവിടെ പുതിയ ഷാപ്പുകള്‍. ആകേ 51 വിദേശ മദ്യ ഷാപ്പുകള്‍ക്കാണ് അനുമതി.
തൃശൂര്‍ ജില്ലയിലെ സ്ഥലങ്ങള്‍.
മാള, കൊടകര, ആമ്പല്ലൂര്‍, വാടാനപ്പള്ളി, തൃപ്രയാര്‍, കൈപ്പമംഗലം, പാവറട്ടി, എടമറ്റം, തീരൂര്‍.
തിരുവനന്തപുരത്തം സ്ഥലങ്ങള്‍.
കല്ലമ്പലം, പോത്തന്‍കോട്, മണ്ണന്തല, വെള്ളറട, പാപ്പനംകോട്, പാലോട്, വെമ്പായം, കളിയിക്കവിള.
കൊല്ലത്തെ സ്ഥലങ്ങള്‍.
പുത്തൂര്‍, തേവലക്കരം, എഴുകോണ്‍, വാളകം.
കോട്ടയത്ത്. - മണിമല, കടുത്തുരുത്തി, പുളിയ്ക്കല്‍ കവല, തലയോലപ്പറമ്പ്, വാകത്താനം.
എറണാകുളത്ത്. - വടക്കേക്കര, പുത്തന്‍ വേലിക്കര, കുമ്പളങ്ങി, മഞ്ഞപ്ര.
പാലക്കാട്. - മംഗലം ഡാം, പാതിരപ്പാല, ശ്രീകൃഷ്ണപുരം, പുതുശ്ശേരി.
ആലപ്പുഴയില്‍.- നൂറനാട്, തകഴി.
പത്തനംതിട്ടയിലെ കുളനടയില്‍ ഒരു ഷാപ്പ് മാത്രമേ അനുവദിച്ചിട്ടുള്ളു.
ഇടുക്കിയില്‍ എട്ട് ഷാപ്പും മലപ്പുറം കണ്ണൂര്‍, കാസര്‍ഗോട് എന്നീ ജില്ലയില്‍ രണ്ട് ഷാപ്പ് വീതവുമായാണ് അനുവദിച്ചിട്ടുള്ളത്.












Click it and Unblock the Notifications