റോഡുകള്‍ വെട്ടിപ്പൊളിക്കാന്‍ അനുവദിക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ പുതുതായി നിര്‍മിച്ച റോഡുകള്‍ ആറ് മാസത്തേക്ക് വെട്ടിപ്പൊളിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് പൊതുമരാമത്ത് മന്ത്രി എം. കെ. മുനീര്‍ നിയമസഭയില്‍ പറഞ്ഞു.
ബാംഗ്ലൂരിലുള്ളതു പോലെ റോഡ് സംരക്ഷണ നിയമം ഇതിനായി കൊണ്ടുവരുമെന്ന് അദ്ദേഹം അറിയിച്ചു.
ജപ്പാന്‍ ബാങ്കിന്റെ സഹായത്തോടെ എറണാകുളം മുതല്‍ തിരുവനന്തപുരം വരെ നാലുവരി പാത നിര്‍മിക്കാനുള്ള പദ്ധതി നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് മുനീര്‍ പറഞ്ഞു.












Click it and Unblock the Notifications