എന്‍എസ്എസ് വനിതാസമാജം രൂപീകരിക്കുന്നു
കണ്ണൂര്‍: ഗ്രാമങ്ങളില്‍ വനിതാസമാജവും ബാലസമാജവും രൂപീകരിക്കാന്‍ എന്‍ എസ് എസ് കണ്ണൂര്‍ ജില്ലാ യൂണിറ്റ് ഭരണ സമിതി യോഗം തീരുമാനിച്ചു.
എസ് എന്‍ ഡി പി മലബാറില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്ന സാഹചര്യത്തിലാണ് എന്‍ എസ് എസിന്റെ ഈ നീക്കം.
ഗ്രാമങ്ങളില്‍ പാവപ്പെട്ടവര്‍ക്ക് മംഗല്യ നിധി സ്വരൂപിക്കാനും സൗജന്യ വിവാഹ ബ്യൂറോ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ജൂലൈ ആദ്യവാരം കണ്ണൂരില്‍ കണ്‍വെന്‍ഷന്‍ നടക്കും.
യോഗത്തില്‍ കണ്ണൂര്‍ യൂണിയന്‍ പ്രസിഡന്റ് എന്‍. ഒ. നാരായണന്‍ നമ്പ്യാര്‍ അധ്യക്ഷനായിരുന്നു. തൈക്കണ്ടി മുരളീധരന്‍, എം. ഒ. രാമകൃഷ്ണന്‍ നമ്പ്യാര്‍, കൊമ്പിലാത്ത് കുഞ്ഞിരാമന്‍ നമ്പ്യാര്‍, രാജന്‍ തിറയത്ത്, എം. വിജയന്‍ നമ്പ്യാര്‍, സേതുമാധവന്‍ നായര്‍, എ. കെ. രാമകൃഷ്ണന്‍ നമ്പ്യാര്‍, ടി. ഒ. പി. ശങ്കരന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു












Click it and Unblock the Notifications