ധാതുമണല്‍ പദ്ധതി ഉപേക്ഷിച്ചിട്ടിട്ടില്ല: മന്ത്രി
തിരുവനന്തപുരം: ആലപ്പുഴയിലെ ധാതുമണല്‍ ഖനന പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പദ്ധതി കേന്ദ്ര അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. വികസനത്തിന്റെ കാര്യത്തില്‍ അഭിപ്രായ സമന്വയം സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നു.
സംസ്ഥാനത്തിന്റെ സമ്പന്നമായ പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യാന്‍ പാടില്ലെങ്കില്‍ അത് നിര്‍ഭാഗ്യകരമാണ്. ധാതു മണല്‍ ഖനന പദ്ധതിക്ക് അനുമതി നല്‍കുന്നതിന് മുമ്പ് 1995ല്‍ സുധീരന്‍ അംഗമായിരുന്നു മന്ത്രിസഭ രണ്ടു തവണ ചര്‍ച്ച ചെയ്തിട്ടുണ്ട്.
ഐ ടി മേഖലയില്‍ കഴിഞ്ഞ മാസങ്ങളില്‍ ഗണ്യമായ പുരോഗതിയുണ്ടായിട്ടുണ്ടെന്നും സമീപ ഭാവിയില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനാവുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications