കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ശങ്കരാചാര്യരുടെ നിര്‍ദ്ദേശം മസ്ജിദ് കമ്മറ്റി പരിഗണിയ്ക്കും
ദില്ലി: അയോദ്ധ്യ പ്രശ്നം പരിഹരിയ്ക്കാനായി കാഞ്ചി ശങ്കരാചാര്യര്‍ ഉന്നയിയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് ജൂണ്‍ 21 ശനിയാഴ്ച പരിഗണിയ്ക്കും. ഇതിനായി ബോര്‍ഡ് ശനിയാഴ്ച യോഗം ചേരുന്നുണ്ട്.
വി എച്ച് പി യും മുസ്ലിം ബോര്‍ഡും പ്രശ്നം പരിഹരിയ്ക്കപ്പെടുമെന്ന് കരുതുന്നില്ലങ്കിലും എന്തെങ്കിലും പുരോഗമനം ഉണ്ടാവുമെന്നാണ് കരുതുന്നത്.
കാഞ്ചി ശങ്കരാചാര്യരുടെ പ്രധാന നിര്‍ദ്ദേശങ്ങള്‍:
- തര്‍ക്ക പ്രദേശത്തിന് എട്ട് കിലോമീറ്റര്‍ ചുറ്റളവില്‍ എവിടേയെങ്കിലും മുസ്ലിം പള്ളി പണിയാനുള്ള സ്ഥലം നല്‍കുക.
- തര്‍ക്ക പ്രദേശത്ത് അമ്പലം പണിയാന്‍ മുസ്ലിംങ്ങള്‍ അനുവദിച്ചാല്‍ കാശി, മധുര എന്നീ സ്ഥലങ്ങളില്‍ ഹിന്ദുക്കള്‍ ഉന്നയിയ്ക്കുന്ന അവകാശ വാദം ഉപേക്ഷിയ്ക്കുക
- പുരാവസ്തു വകുപ്പിന്റെ കീഴില്‍ വരുന്ന പ്രദേശത്തെ 100 കേന്ദ്രങ്ങളില്‍ ആരാധന നടത്താന്‍ മുസ്ലിംങ്ങളെ അനുവദിയ്ക്കുക.
Story first published: Saturday, June 21, 2003, 5:30 [IST]