Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ ആണവനിലയം വേണം: അയ്യങ്കാര്‍

തിരുവനന്തപുരം: വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ കേരളം ആണവ വൈദ്യുതിയുടെ രംഗത്തേക്ക് വരേണ്ടതായിരുന്നുവെന്ന് ആണവോര്‍ജ കമ്മിഷന്‍ മുന്‍ ചെയര്‍മാന്‍ ഡോ. പി. കെ. അയ്യങ്കാര്‍ പറഞ്ഞു.

തമിഴ്നാട്ടിലെ കൂടങ്കുളം ആണവ നിലയത്തിന്റെ നിര്‍മാണം ദ്രുതഗതിയിലാണ് നടക്കുന്നത്. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തമിഴ്നാടിന് മിച്ച വൈദ്യുതിയുണ്ടാവും.

ജനസാന്ദ്രതയുള്ള സംസ്ഥാനമായതിനാല്‍ കേരളത്തില്‍ ആണവനിലയം പാടില്ലെന്ന വാദം ശരിയല്ല. ഫ്രാന്‍സ് പോലുള്ള രാജ്യത്ത് 40 ആണവ റിയാക്ടറുകളാണുള്ളത്. ലിയോണ്‍ നദിക്കടുത്താണ് അവ. യാതൊരു പ്രശ്നവും അവിടെയുണ്ടായിട്ടില്ല.

ഏറ്റവും സുരക്ഷമായ വൈദ്യുതി ആണവ വൈദ്യുതിയാണെന്ന് ശാസ്ത്ര, സാങ്കേതിക സംഘടകള്‍ വിലയിരുത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എടമലയാറില്‍ ആണവ നിലയം സ്ഥാപിക്കണമെന്ന നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ആണവോര്‍ജ കമ്മിഷന് മുന്നില്‍ വയ്ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആണവ നിലയം സ്ഥാപിക്കാനുള്ളനീക്കത്തിനെതിരെ പരിസ്ഥിതി വാദികള്‍ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+