പനി: നാല് മരണം കൂടി
തിരുവനന്തപുരം: പനി ബാധിച്ച് സംസ്ഥാനത്ത് നാല് പേര്‍ കൂടി മരിച്ചു. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് മരണമുണ്ടായത്.
തിരുവനന്തപുരം കോട്ടയ്ക്കകം ടിപ്പുതെരുവ് കെ. ഗായത്രി (19), തൃശൂര്‍ അരിമ്പൂര്‍ പാണന്ത്ര സുകുമാരന്റെ ഭാര്യ രമണി (48), കൊല്ലം കാഞ്ഞാവെളി സ്വദേശി പൊന്നമ്മ (55), പാലക്കാട് പട്ടാമ്പി വിളവൂര്‍ സ്വദേശി മമ്മു (40) എന്നിവരാണ് മരിച്ചത്.
ഇതോടെ പനി ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 58 ആയി.












Click it and Unblock the Notifications