ആരോഗ്യ നികുതി വരുന്നു
തിരുവനന്തപുരം: സര്‍ക്കാര്‍ ആരോഗ്യ നികുതി ഏര്‍പ്പെടുത്താന്‍ ആലോചിയ്ക്കുന്നു. ഏഷ്യന്‍ വികസന ബാങ്കിന്റെ 351 കോടിയുടെ സഹായത്തോടെ നടപ്പാക്കുന്ന ഭരണനവീകരണ പരിപടിയുടെ ഭാഗമായാണ് ഇത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ആയിരിയ്ക്കും ആരോഗ്യ നികുതി പിരിയ്ക്കുക. ആരോഗ്യ ഫണ്ട് ഉണ്ടാക്കാനായാണിത്.
വീട്ടുകരവും വസ്തുക്കരവും നല്‍കുന്നതു പോലെ ആരോഗ്യകരവും നല്‍കാന്‍ ഒരു വീട്ടില്‍ താമസിക്കുന്നവര്‍ നിയമപരമായി ബാധ്യസ്ഥരാവും. ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ളവരെ പക്ഷെ ഇതില്‍ നിന്ന് ഒഴിവാക്കും.
വിശദാംശങ്ങള്‍ തീരുമാനിച്ചിട്ടില്ല. നികുതി പിരിവിന്റെ വിശദാംശങ്ങള്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആരോഗ്യഫണ്ടിന്റെ ആകെ തുക എന്നിവയാണ് തീരുമാനിയ്ക്കാനുള്ളത്. ആരോഗ്യനികുതി പിരിക്കാനുള്ള നിര്‍ദ്ദേശം പഞ്ചായത്തുകള്‍ അംഗീകരിയ്ക്കണം. ഇതിന് ശേഷം പഞ്ചായത്ത് നിയമം ഭേദഗതി ചെയ്ത് ഇതിന് നിയമസാധുത നല്‍കുമെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള ഭരണ നവീകരണ സമിതി(എം.ജി.പി) ശുപാര്‍ശ ചെയ്തിട്ടുണ്ട്.
സര്‍ക്കാര്‍ ആശുപത്രികള്‍ നല്‍കുന്ന സേവനത്തിനുള്ള മുന്‍കൂര്‍ പ്രതിഫലം എന്ന നിലയ്ക്കും അവയുടെ സാമ്പത്തിക സ്വാതന്ത്യ്രം ഉറപ്പുവരുത്തുന്നതിനുമാണ് ആരോഗ്യനികുതി.












Click it and Unblock the Notifications