മുത്തങ്ങയിലെ ഭൂമി നല്‍കില്ലെന്ന് കേന്ദ്രസംഘം
തിരുവനന്തപുരം: മുത്തങ്ങ വന്യജീവി സങ്കേതത്തിനുള്ളിലെ 8,000 ഏക്കര്‍ ഭൂമി ആദിവാസികള്‍ക്ക് അനുവദിക്കണമെന്ന ആദിവാസി ഗോത്രസഭാ നേതാവ് സി. കെ. ജാനുവിന്റെ ആവശ്യം കേന്ദ്രസംഘം തള്ളി.
കേന്ദ്രസംഘത്തിലെ അംഗങ്ങളായ വി. കെ. ബഹുഗുണ, എസ്. സുബരായലു എന്നിവരുമായുള്ള കൂടിക്കാഴ്ചയിലാണ് ജാനു ഈയാവശ്യം ഉന്നയിച്ചത്.
സംരക്ഷിത മേഖലയായതിനാല്‍ ആദിവാസികളെ പുനരധിവസിപ്പിക്കാന്‍ മുത്തങ്ങയിലെ ഭൂമി ഉപയോഗിക്കാനാവില്ലെന്ന് അംഗങ്ങള്‍ ജാനുവിനോട് വ്യക്തമാക്കി. അതേ സമയം നിയമപരമായി വനഭൂമി ആദിവാസികള്‍ക്ക് നല്‍കാന്‍ ഒരുക്കമാണെന്ന് കേന്ദ്രസംഘം പറഞ്ഞു.
ആദിവാസി ഊരുകൂട്ടം സ്ഥാപിക്കുന്നതു സംബന്ധിച്ചും ചര്‍ച്ചയുണ്ടായി. ഊരുകൂട്ടം സ്ഥാപിക്കുന്നത് കേന്ദ്രസംഘം അംഗീകരിച്ചു. ജാനുവിന്റെ മിക്ക ആവശ്യങ്ങളും കേന്ദ്രസംഘം തത്വത്തില്‍ അംഗീകരിച്ചുവെന്നാണ് അറിയുന്നത്.












Click it and Unblock the Notifications