കേരളത്തില്‍ ഉദ്യോഗസ്ഥ ഭരണം: മുരളി
തിരുവനന്തപുരം: കേരളത്തില്‍ ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു.
ജനപ്രതിനിധികള്‍ക്ക് വിലയില്ലാത്ത സ്ഥിതിയാണുള്ളത്. ജനപ്രതിനിധികളെ രണ്ടാം പൗന്മാരായി കാണുന്ന പ്രവണത പൊലീസില്‍ തുടങ്ങി മറ്റ് വകുപ്പുകളിലേക്കും വ്യാപിച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥര്‍ തന്നെ നയ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
മാറാട് സംഭവത്തെ കുറിച്ച് സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മുരളി ആവശ്യപ്പെട്ടു. കേരളത്തില്‍ സിറ്റിംഗ് ജഡ്ജിയെ ലഭിച്ചില്ലെങ്കില്‍ പുറത്തുനിന്നു കൊണ്ടുവരണം.
കലാലയ രാഷ്ട്രീയം സംബന്ധിച്ച് സുപ്രിം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സത്യവാങ്മൂലത്തില്‍ സംഘടനാ സ്വാതന്ത്യ്രം നിലനിര്‍ത്തമെന്ന നിലപാട് സ്വീകരിക്കണമെന്ന് മുരളി ആവശ്യപ്പെട്ടു.












Click it and Unblock the Notifications