സ്വകാര്യ ആശുപത്രികളെ നിയന്ത്രിക്കാന്‍ നിയമം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം പരിശോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതിനുള്ള നിയമം കൊണ്ടുവരുന്നത് സര്‍ക്കാരിന്റെ സജീവ പരിഗണനയിലുണ്ടെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രി എം. എം. ഹസ്സന്‍ നിയമസഭയില്‍ അറിയിച്ചു.
ഇതുസംബന്ധിച്ച ബില്ലിന്റെ കരട് കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
ചില സ്വകാര്യ ആശുപത്രികള്‍ രോഗികളില്‍ നിന്നും അമിതമായ ഫീസ് ഈടാക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ചില ആശുപത്രികളില്‍ മതിയായ യോഗ്യതയില്ലാത്ത ഡോക്ടര്‍മാര്‍ പ്രവര്‍ത്തിക്കുന്നുവെന്ന പരാതി ലഭിച്ചിട്ടുണ്ട്. വരാന്‍ പോവുന്ന നിയമം ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications