സര്‍ക്കാര്‍ വകുപ്പുകളില്‍ വന്‍ അഴിമതി
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ വകുപ്പുകളില്‍ വന്‍ അഴിമതി നടക്കുന്നതായി വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
വന്‍ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതുമുതല്‍ സ്ഥലം മാറ്റത്തില്‍ വരെ കോടികളുടെ അഴിമതി നടക്കുന്നുവെന്നാണ് വിജിലന്‍സിന്റേയും സ്പെഷല്‍ ബ്രാഞ്ചിന്റേയും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
മാനദണ്ഡങ്ങള്‍ മറികടന്ന് സ്ഥലം മാറ്റം നടത്തുന്നതിന് പലരും കൈക്കൂലി വാങ്ങുന്നെന്ന് അദ്ധ്യാപക സംഘടനയും പരാതി ഉയര്‍ത്തിയിട്ടുണ്ട്. വിജിലന്‍സിന്റെ കണ്ടെത്തല്‍ ശരിവയ്ക്കുന്നതാണ് ഈ ആരോപണം.
വനം വകുപ്പിലെ സ്ഥലംമാറ്റത്തിന് വന്‍തുക കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ആ വകുപ്പിലെ സ്ഥലം മാറ്റങ്ങള്‍ തടഞ്ഞിരുന്നു. ധാതു മണല്‍ ഖനനത്തിനുള്ള അനുമതിയ്ക്കും ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ കണ്‍സല്‍ട്ടന്‍സിയ്ക്കുള്ള അനുമതിയ്ക്കും പിന്നില്‍ അഴിമതി നടന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ഈ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നാണ് വിജിലന്‍സിന്റേയും സ്പഷല്‍ ബ്രാഞ്ചിന്റേയും കണ്ടെത്തല്‍. ഇത് ഈ ഏജന്‍സികള്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.
രാഷ്ട്രീയക്കാര്‍ക്ക് പങ്കുള്ളതെന്ന് കരുതുന്ന ചില അഴിമതികള്‍ നിയമസഭയില്‍ ഉന്നയിയ്ക്കാന്‍ തയ്യാറെടുക്കുകയാണ് പ്രതിപക്ഷം. ചില മന്ത്രിമാര്‍ക്കെതിരേയും പ്രതിപക്ഷം അഴിമതി ആരോപണം നടത്തും. അടുത്ത ആഴ്ച നിയമസഭയില്‍ ഇത് കോളിളക്കം സൃഷ്ടിയ്ക്കുമെന്നാണ് കരുതുന്നത്.
വനം വകുപ്പ്, ജല വിഭവ വകുപ്പ്, വ്യവസായ വകുപ്പ് എന്നിവയ്ക്ക് പുറമേ എക്സൈസ് വകുപ്പിലും തദ്ദേശ സ്വയംഭരണ വകുപ്പിലും മോട്ടോര്‍ വാഹന വകുപ്പിലും അഴിമതി നടക്കുന്നതായാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ഇതിനൊക്കെ പുറമേ പൊലീസ് വകുപ്പിലും അഴിമതി നടക്കുന്നതായി വിജിലന്‍സ് പറയുന്നു.
അഴിമതി അപ്പടി ഇല്ലാതാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ മുഖ്യമന്ത്രി എ. കെ. ആന്റണി ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിട്ടും ഗ്രൂപ്പിസം കാരണം പലതും കണ്ടില്ലെന്ന് നടിയ്ക്കുകയാണ്. പഞ്ചസാര കുംഭകോണത്തെ തുടര്‍ന്ന് കേന്ദ്ര മന്ത്രി സ്ഥാനം രാജി വച്ച മുഖ്യമന്ത്രി ആന്റണി തന്റെ മുന്നില്‍ ഇത്രയും വലിയ അഴിമതികള്‍ നടന്നിട്ടും കണ്ടില്ലെന്ന് നടിച്ച് അധികാരത്തില്‍ തുടരുകയാണെന്നാണ് പ്രതിപക്ഷം പറയുന്നത്.












Click it and Unblock the Notifications