Get Updates
Get notified of breaking news, exclusive insights, and must-see stories!

ജസ്വന്തും ഫെര്‍ണാണ്ടസും ശങ്കരാചാര്യയെ കാണും

കാഞ്ചിപുരം: കേന്ദ്ര ധനകാര്യമന്ത്രി ജസ്വന്ത്സിംഗും പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസും ജൂണ്‍ 22 ഞായറാഴ്ച കാഞ്ചി മഠാധിപതി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതിയുമായി കൂടിക്കാഴ്ച നടത്തും.

അയോധ്യാ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനുള്ള ജയേന്ദ്ര സരസ്വതിയുടെ ദൗത്യവുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ച. പ്രശ്ന പരിഹാരം സംബന്ധിച്ച് കേന്ദ്രമന്ത്രിമാര്‍ ജയേന്ദ്രസരസ്വതിയുമായി ചര്‍ച്ച നടത്തും.

അതേ സമയം ജയേന്ദ്രസരസ്വതിയുടെ നിര്‍ദേശങ്ങളോട് വി എച്ച് പിയും ആര്‍ എസ് എസും എതിര്‍പ്പ് പ്രകടിപ്പിക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ ദൗത്യം സുഗമമാവാനിടയില്ല. കാഞ്ചിയിലും മധുരയിലുമുള്ള അവകാശവാദങ്ങള്‍ ഹിന്ദുക്കള്‍ ഉപേക്ഷിക്കണമെന്ന ജയേന്ദ്ര സരസ്വതിയുടെ നിര്‍ദേശമാണ് വി എച്ച് പിയെ പ്രകോപിപ്പിച്ചത്. ഈ നിര്‍ദേശം അംഗീകരിക്കാനാവില്ലെന്ന് വി എച്ച് പി നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

കാശി, മധുര പ്രശ്നങ്ങള്‍ വൈഷ്ണവരുടേതാണെന്നും ശൈവരുടേതല്ലെന്നും വി എച്ച് പി പ്രസിഡന്റ് ഗിരിരാജ് കിഷോര്‍ പറഞ്ഞു. ശിവഭക്തനായ ശങ്കരാചാര്യര്‍ക്ക് രാമഭക്തരുടെ വേദന മനസിലാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+