കെ. എം. പണിക്കര്‍ രാജിവയ്ക്കണമെന്ന് ബിജെപി
തിരുവനന്തപുരം: കാലടി സംസ്കൃത സര്‍വകലാശാലയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ പരാജയപ്പെട്ട വൈസ് ചാന്‍സലര്‍ കെ. എം. പണിക്കര്‍ രാജിവയ്ക്കണമെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.
ഗ്രാന്റുകള്‍ക്ക് യു ജി സി അംഗീകാരം ലഭ്യമാക്കുന്നതില്‍ സര്‍വകലാശാല പരാജയപ്പെട്ടു. ചില പഠനകേന്ദ്രങ്ങള്‍ അടച്ചുപൂട്ടി. വിദ്യാര്‍ഥികളുടെ എണ്ണം നേരത്തെയുണ്ടായിരുന്നതിന്റെ പത്തിലൊന്നായി കുറഞ്ഞു. ഇതൊക്ക പണിക്കറുടെ രാജി ആവശ്യപ്പെടാന്‍ മതിയായ കാരണങ്ങളാണ്.
പണിക്കര്‍ സ്വമേധയാ രാജിവച്ചില്ലെങ്കില്‍ ചാന്‍സലര്‍ അദ്ദേഹത്തെ വൈസ് ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.












Click it and Unblock the Notifications