സിപിഎം സംസ്ഥാന കമ്മിറ്റി യോഗം തുടങ്ങി
തിരുവനന്തപുരം: സി പി എം കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സംസ്ഥാന കമ്മിറ്റി യോഗം ജൂണ്‍ 22 ശനിയാഴ്ച തുടങ്ങി.
ഇ എം എസിനെതിരെ സംസ്ഥാന കമ്മിറ്റിയംഗം പി. ഗോവിന്ദപിള്ള നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ ചൂടുപിടിച്ച ചര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗോവിന്ദപിള്ള നടത്തിയത് പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണെന്ന അഭിപ്രായം സി പി എം നേതൃത്വത്തില്‍ ഒരു വിഭാഗത്തിനുണ്ട്. അതേ സമയം സ്വയംവിമര്‍ശനം ആരോഗ്യകരമായി മുന്നോട്ടുകൊണ്ടുപോവണമെന്ന പക്ഷമാണ് ഇതരവിഭാഗത്തിന്റേത്.
എറണാകുളം, കൊല്ലം ജില്ലകളില്‍ പാര്‍ട്ടിയില്‍ നിന്നുണ്ടായ കൊഴിഞ്ഞുപോക്ക് ചര്‍ച്ചാവിഷയമാവും. പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുന്ന പ്രവണതകള്‍ അവസാനിപ്പിക്കാന്‍ വേണ്ട നടപടികളെ കുറിച്ച് കമ്മിറ്റി ചര്‍ച്ച ചെയ്യും.












Click it and Unblock the Notifications