പനി: ആറ് പേര്‍ കൂടി മരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ച് ആറ് പേര്‍ കൂടി മരിച്ചു. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, ഇടുക്കി, തിരുവനന്തപുരം ജില്ലകളിലാണ് മരണമുണ്ടായത്.
കണ്ണൂരില്‍ കൊട്ടിയൂര്‍ പൊട്ടയില്‍ ജോണി (48), കാര്‍ത്തികപുരം ഉദയഗിരി വേലിക്കകത്ത് ജോസഫ് (42) എന്നിവര്‍ മരിച്ചു. കോഴിക്കോട് നല്ലളം അരീക്കാട് ബലിഹാസില്‍ എം. പി. മുസ്തഫയുടെ മകന്‍ ഹൈദര്‍ അലിക്കോയ (30), മലപ്പുറത്ത് തുവൂര്‍ വലിയട്ടയില്‍ കുഴിയംക്കുകത്ത് രേവി (46), ഇടുക്കി ചെറുതോണി കണ്ണമ്പടി ആദിവാസിക്കുടിയിലെ കേശവന്‍ (50), തിരുവനന്തപുരം ഇടവ പരുവിള വീട്ടില്‍ രാജേന്ദ്രന്‍ (48) എന്നിവര്‍ മരിച്ചു.
അടിയന്തിര ചികിത്സയ്ക്കായി വിവിധ ജില്ലകള്‍ക്ക് ആരോഗ്യവകുപ്പ് ഫണ്ട് അനുവദിച്ചിട്ടുണ്ട്.












Click it and Unblock the Notifications