മന്ത്രിപദത്തില്‍ മാണിക്ക് റെക്കോഡ്
തിരുവനന്തപുരം: കേരളത്തില്‍ ഏറ്റവും കൂടുതല്‍ മന്ത്രിസ്ഥാനത്തിരുന്നയാളെന്ന റെക്കോഡ് ഇനി കെ. എം. മാണിയുടെ പേരില്‍.
2003 ജൂണ്‍ 22-ാം തീയതി മാണി മാണി മന്ത്രിസ്ഥാനത്ത് 6062 ദിവസം പിന്നിടുകയാണ്. ഏറ്റവും കൂടുതല്‍ ദിവസം മന്ത്രിയായിയെന്ന ബേബി ജോണിന്റെ റെക്കോഡാണ് മാണി തിരുത്തുന്നത്. 6061 ദിവസമാണ് ബേബി ജോണ്‍ മന്ത്രിസ്ഥാനത്തിരുന്നത്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ മന്ത്രിയായിരുന്നയാളും മാണി തന്നെയാണ്. ഏറ്റവും കൂടുതല്‍ നിയമസഭകളില്‍ മന്ത്രിയായ വ്യക്തിയെന്ന സ്ഥാനവും അദ്ദേഹത്തിന് തന്നെ.
1975 ഡിസംബര്‍ 26നാണ് മാണി ആദ്യമായി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. പത്ത് മന്ത്രിസഭകളിലാണ് അദ്ദേഹം അംഗമായത്. അച്യുതമേനോന്റെ ഒരു മന്ത്രിസഭയിലും കരുണാകരന്റെ നാല് മന്ത്രിസഭകളിലും ആന്റണിയുടെ മൂന്ന് മന്ത്രിസഭകളിലും പി. കെ. വിയുടെ മന്ത്രിസഭയിലും നായനാരുടെ ഒരു മന്ത്രിസഭയിലും അദ്ദേഹം അംഗമായി.
ഏറ്റവും കൂടുതല്‍ കാലം ധനവകുപ്പും നിയമവകുപ്പും കൈകാര്യം ചെയ്ത മന്ത്രി മാണിയാണ്. തുടര്‍ച്ചയായി ഏഴ് തവണ അദ്ദേഹം ബജറ്റ് അവതരിപ്പിച്ചു.












Click it and Unblock the Notifications