നയം മാറ്റിയാല്‍ സിപിഎമ്മുമായി ധാരണയാവാം
കൊച്ചി: സി പി എം ചില നയങ്ങള്‍ മാറ്റിയാല്‍ അവരുമായി ധാരണയിലെത്താനാവുമെന്ന് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു. ബി ജെ പി കോണ്‍ഗ്രസിന്റെ മുഖ്യശത്രുവായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം ഡി സി സി സംഘടിപ്പിച്ച വര്‍ഗീയ വിരുദ്ധ കണ്‍വെന്‍ഷനില്‍ സംസാരിക്കുകായയിരുന്നു അദ്ദേഹം.
മാറാട് കൂട്ടക്കൊലയെ കുറിച്ച് സി ബി ഐ അന്വേഷണം നടത്തിയാല്‍ അത് നിഷ്പക്ഷമായിരിക്കണമെന്നില്ല. സംഭവത്തെ തുടര്‍ന്ന് മാറാട് നിന്നും പലായനം ചെയ്തവരെ പുനരധിവസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടണം.
കൂട്ടക്കൊലക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് കെ പി സി സി പൂര്‍ണ പിന്തുണ നല്‍കുമെന്ന് മുരളി പറഞ്ഞു.












Click it and Unblock the Notifications