Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴ തുടര്‍ന്നാല്‍ ലോഡ്ഷെഡിംഗ് കുറയ്ക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോള്‍ ലഭിക്കുന്നതു പോലെ മഴ തുടര്‍ന്നാല്‍ ഗ്രാമപ്രദേശങ്ങളില്‍ കൂടുതലായി ഏര്‍പ്പെടുത്തിയിരിക്കുന്ന അരമണിക്കൂര്‍ ലോഡ്ഷെഡിംഗ് പിന്‍വലിക്കാനാവുമെന്ന് വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസന്‍ പറഞ്ഞു.

സംസ്ഥാനത്തെ ജലസംഭരണികളില്‍ ജലനിരപ്പ് നേരിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. വെള്ളിയാഴ്ച വൈദ്യുതി ബോര്‍ഡിന്റെ ജലസംഭരണികളില്‍ 2.58 കോടി യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം ഒഴുകിയെത്തിയിട്ടുണ്ട്.

ചെങ്കുളം ജലസംഭരണിയും കല്ലാര്‍കുട്ടി സംഭരണിയും ഏതാണ്ട് നിറഞ്ഞിട്ടുണ്ട്. അതേ സമയം വൈദ്യുതി ഭൂരിഭാഗവും ഉത്പാദിപ്പിക്കുന്ന ഇടുക്കി സംഭരണിയില്‍ ആകെ ശേഷിയുടെ ആറ് ശതമാനം വെള്ളം മാത്രമേ എത്തിയിട്ടുള്ളൂ.

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴയുണ്ടാവുമെന്നാണ് കാലാവസ്ഥാ പ്രവചനം. കഴിഞ്ഞ അഞ്ച് ദിവസങ്ങളല്‍ തുടര്‍ച്ചയായ കനത്ത മഴയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+