തേയില, കാപ്പി തോട്ടങ്ങള്‍ക്ക് നികുതിയിളവ്
തിരുവനന്തപുരം: തേയില, കാപ്പി തോട്ടങ്ങളെ ഒരു വര്‍ഷത്തേക്ക് നികുതിയില്‍ നിന്ന് ഒഴിവാക്കുന്നതിന് സ്റാന്റിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു.
കാപ്പി കൃഷിക്കാര്‍ക്കുള്ളതു പോലെ സബ്സിഡി തേയിലകൃഷിക്കാര്‍ക്കും നല്‍കാന്‍ യോഗം ബാങ്കുകളോട് നിര്‍ദേശിച്ചു. മുഖ്യമന്ത്രി എ. കെ. ആന്റണിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.
പൂട്ടികിടക്കുന്ന തോട്ടങ്ങള്‍ സഹകരണ സംഘങ്ങളെ ഏല്പിക്കുന്നതിന്റെ സാധ്യതകളെ കുറിച്ച് സഹകര വകുപ്പുമായി ചര്‍ച്ച ചെയ്യുമെന്ന് തൊഴില്‍ മന്ത്രി ബാബു ദിവാകരന്‍ അറിയിച്ചു.
വാനില, പച്ചമരുന്ന് തോട്ടങ്ങളെ ഭൂപരിധി നിയമത്തില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കും. തോട്ടം മേഖലയിലെ സൗജന്യ റേഷന്‍ തുടരുന്നതു സംബന്ധിച്ച് മന്ത്രിസഭായോഗം തീരുമാനിക്കും.












Click it and Unblock the Notifications