അയോധ്യാ പ്രശ്നം അടുത്ത മാസം തീരും
ദില്ലി: അയോധ്യാ പ്രശ്നം അടുത്ത മാസം ആറിന് പരിഹരിക്കപ്പെടുമെന്ന് കാഞ്ചി മഠാധിപതി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി.
അയോധ്യാ പ്രശ്നത്തില്‍ വി എച്ച് പിയുടെ നിലപാടില്‍ അയവ് വരുത്താന്‍ സമ്മര്‍ദം ചെലുത്തണമെന്ന് ആര്‍ എസ് എസ് തലവന്‍ കെ. സുദര്‍ശനെ കണ്ട് ബി ജെ പി ദേശീയ പ്രസിഡന്റ് വെങ്കയ്യ നായിഡു അഭ്യര്‍ഥിച്ചു. കേന്ദ്ര സര്‍ക്കാരിന്റെയും ബി ജെ പിയുടെയും പരിമിതികള്‍ മനസിലാക്കി കാഞ്ചി ശങ്കരാചാര്യരുടെ ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങളുമായി ആര്‍ എസ് എസും വി എച്ച് പിയും സഹകരിക്കമമെന്ന് നായിഡു ആവശ്യപ്പെട്ടു.
ജൂലായ് ആറാം തീയതി ശങ്കരാചാര്യരുടെ നിര്‍ദേശങ്ങള്‍ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് ചര്‍ച്ച ചെയ്യും. അന്ന് പ്രശ്നത്തിന് പരിഹാരമാവുമെന്ന് ശങ്കരാചാര്യ പറഞ്ഞു.
അതിനിടെ ശ്രീരാമന്റെ ജന്മസ്ഥലത്ത് ക്ഷേത്രം നിര്‍മിക്കുന്നതൊഴികെയുള്ള ഒരു നിര്‍ദേശവും സ്വീകാര്യമല്ലെന്ന് രാമജന്മഭൂമി ട്രസ്റ് മേധാവി രാമചന്ദ്രപരമഹംസ് പറഞ്ഞു.












Click it and Unblock the Notifications