Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊങ്കണ്‍ അപകടം: മരണം 23 ആയി

മുംബൈ: കൊങ്കണ്‍ പാതയില്‍ രത്നഗിരിയ്ക്കടുത്ത് ജൂണ്‍ 22 ഞായറാഴ്ച രാത്രിയുണ്ടായ തീവണ്ടി അപകടത്തില്‍ മരിച്ചവരുടെ എണ്ണം 51 ആയി.

രക്ഷാപ്രവര്‍ത്തനത്തിനിടയിലാണ് 17 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയത്. 20 പേര്‍ ഗുരുതരാവസ്ഥയില്‍ ഇപ്പോഴും ആശുപത്രികളിലുണ്ട്.

അപകടം നടന്ന സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. കനത്ത മഴയ്ക്കിടയിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നത്.

കൊങ്കണ്‍ അപകടം: മരണം 23 ആയി
ജൂണ്‍ 23, 2003

കൊങ്കണ്‍ പാതയിലുണ്ടായ തീവണ്ടി അപകടത്തില്‍ മരിച്ചവരുടെ എണ്ണം 23 ആയി. കൊങ്കണ്‍ പാതയില്‍ ഇതാദ്യമായാണ് ഇത്രയും വലിയ അപകടം ഉണ്ടാവുന്നത്. അവധിക്കാല പ്രത്യേക തീവണ്ടിയാണ് അപകടത്തില്‍ പെട്ടത്.

കൊങ്കണ്‍ പാതയില്‍ അപകടം: 17 മരണം

മുംബൈ: കൊങ്കണ്‍ പാതയില്‍ ഉണ്ടായ തീവണ്ടി അപകടത്തില്‍ 17 പേര്‍ മരിച്ചു.15 പേരുടെ നില ഗുരുതരമാണ്. കൂടുതല്‍ മരണം സംഭവിയ്ക്കുമെന്നാണ് കരുതുന്നത്.

മഹാരാഷ്ട്രയില്‍ സിന്ധുദുര്‍ഗ് ജില്ലയിലെ രത്നഗിരിയ്ക്കടുത്താണ് തീവണ്ടി പാളം തെറ്റിയത്. 30ഓളം പേര്‍ക്ക് പരിക്കേറ്റു.

ജൂണ്‍ 22 ഞായറാഴ്ച രാത്രി ഒന്നരയോടെയാണ് കാര്‍വാര്‍-മുംബൈ അവധിക്കാല എക്സ്പ്രസ് തീവണ്ടി പാളം തെറ്റിയത്. ഒരു എ.സി. കോച്ചും രണ്ട് ജനറല്‍ കോച്ചുമാണ് പാളം തെറ്റിയത്. കനത്ത മഴയില്‍ മലയിടിഞ്ഞ് കരിങ്കല്ലുകളും മറ്റും പാളത്തിലേയ്ക്ക് വീണതാണ് അപകടകാരണമെന്ന് പറയപ്പെടുന്നു. തീവണ്ടി ഒരു തുരങ്കത്തില്‍ കൂടി പോകുമ്പോഴായിലുന്നു അപകടമെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.

പരിക്കേറ്റവരെ സിന്ദുദുര്‍ഗിലെയും കങ്കവാലിയിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

അപകടത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് റെയില്‍വേ വകുപ്പ് മനന്ത്രി നിധീഷ് കുമാര്‍ വ്യക്തമാക്കി. നിധീഷ് കുമാര്‍ അപകട സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. അപകട വിവരങ്ങള്‍ നല്‍കുന്നതിനായി റെയില്‍വേ ഹെല്‍പ്ലൈന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വിവരങ്ങള്‍ അറിയാനായി വിളിയ്ക്കേണ്ട നമ്പറുകള്‍ ഇവയാണ്:

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+