ട്രായി വിജ്ഞാപനം ഹൈക്കോടതി ശരിവച്ചു
കൊച്ചി: ടെലികോം നിരക്കുകള്‍ കൂട്ടിയ ട്രായിയുടെ നടപടി ഹൈക്കോടതി ശരിവെച്ചു. പുതിയ നിരക്ക് അമിതമല്ലെന്ന് ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി.
ടെലികോം നിരക്കുകള്‍ കൂട്ടിയതിനെതിരെ നല്‍കിയ രണ്ട് പൊതുതാത്പര്യ ഹര്‍ജികള്‍ ചീഫ് ജസ്റിസ് ജെ. എല്‍. ഗുപ്ത, ജസ്റിസ് എ. കെ. ബഷീര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തള്ളി. അധിക സൗകര്യങ്ങള്‍ അനുവദിയ്ക്കുന്നതിനാല്‍ പുതുക്കിയ നിരക്ക് ന്യായീകരിക്കാവുന്നതാണെന്ന് ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി.
അക്കൗണ്ട്സ്, ധനകാര്യം, വ്യവസായം, നിയമം മാനേജ്മെന്റ്, ടെലികമ്യൂണിക്കേഷന്‍ തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധര്‍ ഉള്‍പ്പെട്ട സമിതിയാണ് ട്രായി. വിവിധ നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് ട്രായി നിരക്ക് കൂട്ടാന്‍ തീരുമാനിച്ചത്- ഡിവിഷന്‍ ബഞ്ച് വിലയിരുത്തി.
സൗജന്യ കോളുകളുടെ എണ്ണം പൂര്‍ണമായും നയപരമായ കാര്യമാണെന്നതിനാല്‍ കോളുകള്‍ കുറച്ചതിനെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ അവകാശമില്ല. കോളുകള്‍ കുറച്ചതിലൂടെ ഏതെങ്കിലു നിയമം ലംഘിച്ചിട്ടുമില്ല.
ഹൈക്കോടതിയുടെ സ്റേ ഉത്തരവ് ലംഘിച്ച് ടെലികോം വകുപ്പ് പുതിയ നിരക്ക് ഈടാക്കുന്നുവെന്ന് ആരോപിച്ച് സ്റീഫന്‍ ജോര്‍ജ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയും ഹൈക്കോടതി തള്ളി.












Click it and Unblock the Notifications