Get Updates
Get notified of breaking news, exclusive insights, and must-see stories!

യു ഡി എഫ് കാലത്ത് 67വര്‍ഗ്ഗീയ സംഘട്ടനങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 67 വര്‍ഗ്ഗീയ സംഘട്ടനങങള്‍ നടന്നതായി മുഖ്യമന്ത്രി എ. കെ. ആന്റണി നിയമസഭയെ അറിയിച്ചു. ഈസംഘട്ടനങ്ങളില്‍ 18 പേരാണ് മരിച്ചത്. കൊല്ലം ജില്ലയിലാണ് ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ സ്ത്രീ പീഡന കേസുകള്‍ രജിസ്റര്‍ ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വി.കെ. ചന്ദ്രന്‍, കെ.പി. രജേന്ദ്രന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ഇക്കഴിഞ്ഞ രണ്ട് വര്‍ഷം കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സ്ത്രീ പീഡന കേസുകള്‍ രജിസ്റര്‍ ചെയ്തത്. 1395 എണ്ണമാണ് കൊല്ലത്ത് രജിസ്റര്‍ ചെയ്തത്. ആകെ സംസ്ഥാനത്ത് ഈ കാലയളവില്‍ 10,126 സ്ത്രീ പീഡന കേസുകളാണ് രജിസ്റര്‍ ചെയ്തത്. തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം ജില്ലകളാണ് കൊല്ലത്തിന് പിന്നിലുള്ളത്. സ്ത്രീ പീഡനങ്ങളുമായി ബന്ധപ്പെട്ട് 228 ആത്മഹത്യകള്‍ നടന്നു. ഐക്യ ജനാധിപത്യ മുന്നണി അധികാരത്തില്‍ വന്ന ശേഷം 57 കൊലപാതകങ്ങളുണ്ടായി.

കേരളത്തിലേയ്ക്ക് ചെന്നൈയില്‍ നിന്ന് വന്‍തോതില്‍ ഹവാല പണം എത്തുന്നതായി വിവരം കിട്ടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. വന്‍ തോതില്‍ കള്ളനോട്ടടിയും സംസ്ഥാനത്ത് നടക്കുന്നുണ്ട്. കള്ളനോട്ട് അച്ചടിയും വിതരണവുമായി ബന്ധപ്പെട്ട് 220 കേസുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+