കേരളത്തില്‍ ഗോവധം നിരോധിയ്ക്കില്ല
തിരുവനന്തപുരം: കേരളത്തില്‍ ഗോവധം നിരോധിയ്ക്കില്ലെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി നിയമസഭയെ അറിയിച്ചു.
കേന്ദ്രം ഇത്തരത്തിലുള്ള നിയമം രൂപീകരിയ്ക്കാന്‍ നിര്‍ദ്ദേശിയ്ക്കുന്നുണ്ടെങ്കിലും കേരളം അതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ചോദ്യോത്തര വേളയിലാണ് മുഖ്യമന്ത്രി ഇത് വ്യക്തമാക്കിയത്.
വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ ഗോവധത്തിനെതിരെ നടത്തുന്ന പ്രക്ഷേഭവും കേരളത്തിലേയ്ക്ക് കൊണ്ടുവരുന്ന കാലികളെ തടയുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications