കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവണ്ടി ഗതാഗതം പുന:സ്ഥാപിച്ചു

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: പേമാരിയെ തുടര്‍ന്ന് തടസപ്പെട്ട കണ്ണൂരില്‍ നിന്ന് മംഗലാപുരം വരെയുള്ള തീവണ്ടി ഗതാഗതം പുന:സ്ഥാപിച്ചു.

കൂട്ടിക്കുളം, കാസര്‍കോഡ് സ്റേഷനുകള്‍ക്കിടയിലെ റെയില്‍വെ ട്രാക്കില്‍ വിള്ളലുണ്ടായതിനെ തുടര്‍ന്നാണ് റെയില്‍ ഗതാഗതം തടസപ്പെട്ടത്. റെയില്‍വെ ട്രാക്കിലെ വിള്ളല്‍മൂലം കഴിഞ്ഞ ദിവസങ്ങളില്‍ ചില തീവണ്ടികള്‍ റദ്ദാക്കുകയും സമയം മാറ്റുകയും ചെയ്തിരുന്നു.

എക്സ്പ്രസ് തീവണ്ടി പാളം തെറ്റിയുണ്ടായ അപകടത്തെ തുടര്‍ന്ന് കൊങ്കണ്‍ പാതയിലൂടെയുള്ള എല്ലാ തീവണ്ടികളും ഷൊര്‍ണൂര്‍, ഈറോഡ് വഴി തിരിച്ചുവിട്ടിരിക്കുകയാണ്. കൊങ്കണ്‍ വഴിയുള്ള തീവണ്ടികള്‍ക്ക് റിസര്‍വ് ചെയ്തിട്ടുള്ള വടക്കന്‍ ജില്ലകളിലുള്ളവര്‍ യാത്ര തുടങ്ങുന്നതിനായി ഷൊര്‍ണൂരിലെത്തണമെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.

മംഗള ലക്ഷദ്വീപ് എക്സ്പ്രസ് ജൂണ്‍ 24 പുലര്‍ച്ചെ ഷൊര്‍ണൂരിലെത്തും. നേത്രാവതി എക്സ്പ്രസ് രാവിലെ 6.30ന് ഷൊര്‍ണൂരിലെത്തും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X