മാഫിയാ സംഘങ്ങളെ നിയന്ത്രിയ്ക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് മാഫിയാ ഗൂഢ സംഘങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിയ്ക്കാന്‍ നിയമം കൊണ്ടുവരുമെന്ന് മുഖമന്ത്രി എ. കെ. ആന്റണി നിയമസഭയെ അറിയിച്ചു. ചോദ്യോത്തര വേളയിലാണ് മുഖ്യമന്ത്രി ഇത് വ്യക്തമാക്കിയത്.
മറ്റ് സംസ്ഥാനങ്ങളില്‍ ഇത്തരം നിയമങ്ങളുണ്ട്. അതിന്റെ മാതൃകയിലായിരിയ്ക്കും കേരളത്തിലും നിയമം കൊണ്ടുവരുക. സര്‍ക്കാരുകളുടെ അലംഭാവമാണ് കേരളത്തില്‍ ഇത്തരം ഒരു നിയമം ഇതുവരെ ഉണ്ടാകാത്തതിന് കാരണം.
കുറ്റകൃത്യങ്ങളുടെ പേരില്‍ അറസ്റിലാവുന്ന ഗൂഢ സംഘങ്ങളിലെ അംഗങ്ങളെ കൂടുതല്‍ ദിവസം കസ്റഡിയില്‍ വയ്ക്കുന്നതിനുള്ള വകുപ്പുകളും ഈ നിയമത്തിലുണ്ടാവും. ലോക്കപ്പ് മര്‍ദ്ദനം നടത്താതിരിയ്ക്കാന്‍ സര്‍ക്കാര്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കും.
സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം അറസ്റ് സംബന്ധിച്ച ചില നിബന്ധനകള്‍ പൊലീസ് സ്റേഷനുകളില്‍ പ്രദര്‍ശിപ്പിയ്ക്കേണ്ടതുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ പൊതുസ്ഥലങ്ങളിലും പ്രദര്‍ശിപ്പിയ്ക്കാന്‍ നടപടി കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications