Get Updates
Get notified of breaking news, exclusive insights, and must-see stories!

മാറാട്: സര്‍ക്കാരിന് വീഴ്ചയെന്ന് കരുണാകരന്‍

തിരുവനന്തപുരം: മാറാട് കൂട്ടക്കൊലയ്ക്ക് ശേഷം സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ താന്‍ തൃപ്തമല്ലെന്ന് കെ. കരുണാകരന്‍.

മാറാട് സന്ദര്‍ശിച്ച ശേഷം വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് വീഴ്ചകളുണ്ടായിട്ടുണ്ട്. ഇത് ഗൗരവമുള്ള പ്രത്യാഘാതങ്ങളിലേക്ക് വഴിതെളിക്കും. സര്‍ക്കാര്‍ അവകാശപ്പെടുന്നതില്‍ നിന്ന് വിരുദ്ധമായി മാറാട് ഇപ്പോഴും സംഘര്‍ഷസ്ഥിതി തുടരുകയാണ്.

മാറാട് കൂട്ടക്കൊലയ്ക്ക് ഇരയായവരുടെ വീടുകള്‍ കരുണാകരന്‍ സന്ദര്‍സിച്ചു. ആര്യസമാജം നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. കാപ്പക്കലിലെ അഭയാര്‍ഥി ക്യാമ്പ് അദ്ദേഹം സന്ദര്‍ശിച്ചു. മുസ്ലിം ലീഗ് നേതാവ് ഇ. അഹമ്മദ് എംപി പീന്നീട് കരുണാകരനെ കണ്ട് ചര്‍ച്ച നടത്തി.

മാറാട് വിട്ടുപോയവരുടെ പുനരധിവാസത്തിന് ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കരുണാകരന്‍ ആവശ്യപ്പെട്ടു. പൊലീസുകാരെ മാത്രം വിട്ട് മുതിര്‍ന്ന പൊലീസുദ്യോഗസ്ഥര്‍ മാറാട് നിന്ന് പോയതിനെ അദ്ദേഹം വിമര്‍ശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+