മുത്തങ്ങ: ഏഴ് കേസുകള്‍ കൂടി സി ബി ഐയ്ക്ക്
തിരുവനന്തപുരം: മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട ഏഴ് കേസുകള്‍ കൂടി സി ബി ഐ യ്ക്ക് കൈമാറിയതായി മുഖ്യമന്ത്രി എ. കെ. ആന്റണി നിയമസഭയെ അറിയിച്ചു.
സംസ്ഥാന പൊലീസ് ചാര്‍ജ്ജ് ചെയ്ത ഈ കേസുകള്‍ ആരും ആവശ്യപ്പെടാതെ സര്‍ക്കാര്‍ സ്വമേധയാ ആണം സി ബി ഐ യ്ക്ക് കൈമാറിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുത്തങ്ങ സംഭവത്തെക്കുറിച്ചുള്ള എല്ലാ സത്യവും പുറത്ത് വരണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം. അതാണ് ഇങ്ങനെ കേസുകള്‍ സി ബി ഐയ്ക്ക് കൈമാറിയത്. മുത്തങ്ങ സംഭവത്തില്‍ സര്‍ക്കാരിന് ഒന്നും തന്നെ മറച്ചുവയ്ക്കാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിയ്ക്കുകയായിരുന്നു മന്ത്രി.












Click it and Unblock the Notifications