ചോദ്യക്കടലാസ് മുസ്ലിം ലീഗ് ഓഫീസില്‍
തിരുവനന്തപുരം: സ്കൂള്‍ പ്ലസ് വണ്‍ പരീക്ഷയുടെ ചോദ്യക്കടലാസ് മുസ്ലിം ലീഗിന്റെ ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ സൂക്ഷിച്ചുവെന്ന സി പി എം അംഗം മത്തായി ചാക്കോയുടെ ആരോപണം നിയമസഭയില്‍ ഒച്ചപ്പാടുണ്ടാക്കി.
കൊയിലാണ്ടിയിലെ രണ്ട് പരീക്ഷാ കേന്ദ്രങ്ങളിലേക്കുള്ള ജൂണ്‍ 21ലെ ഓപ്പണ്‍ സ്കൂള്‍ പ്ലസ് വണ്‍ പരീക്ഷയുടെ ചോദ്യക്കടലാസ് മുസ്ലിം ലീഗിന്റെ ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ സൂക്ഷിച്ചുവെന്നാണ് സബ്മിഷനിലൂടെ മത്തായി ചാക്കോ ആരോപിച്ചത്.
പരീക്ഷാ കേന്ദ്രങ്ങളായ ഗവ. ഗേള്‍സ്് ഹയര്‍ സെക്കന്റി സ്കൂളിലും ഗവ. മാപ്പിള ഹയര്‍ സെക്കന്ററി സ്കൂളിലും രാവിലെ 10 മണിക്കെത്തേണ്ട ചോദ്യക്കടലാസ് 12 മണി വരെയെത്തിയില്ല. ഒരു കെട്ട് ചോദ്യക്കടലാസുമായി മുസ്ലിം ലീഗ് ലോക്കല്‍ ഓഫീസ് സെക്രട്ടറി സ്കൂളിലേക്കെത്തി. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയെന്ന് മത്തായി ചാക്കോ പറഞ്ഞു.
ചോദ്യക്കടലാസുകള്‍ മുസ്ലിം ലീഗ് ഓഫീസില്‍ സൂക്ഷിച്ചുവെന്ന ആരോപണം വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി അറിയിച്ചു.
ചോദ്യക്കടലാസുകള്‍ സൂക്ഷിച്ചിരുന്ന പരീക്ഷാ നടത്തിപ്പുകാര്‍ക്ക് അത് സമയത്തിന് സ്കൂളുകളിലെത്തിക്കാനായില്ല. പ്രാഥമിക അന്വേഷണത്തിന് ശേഷം നാല് പേരെ സംഭവവുമായി ബന്ധപ്പെട്ട് സസ്പെന്റ് ചെയ്തിട്ടുണ്ട്. ഉന്നതോദ്യോഗസ്ഥര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ അവര്‍ക്കെതിരെയും നടപടി സ്വീകരിക്കും- മന്ത്രി പറഞ്ഞു.












Click it and Unblock the Notifications